Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Bottle

ഫി​ഫ ലോ​ക​ക​പ്പ്; സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ള​ക്കു​പ്പി​ക​ൾ​ക്ക് 'റെ​ഡ് കാ​ർ​ഡ്'

വാ​ഷിം​ഗ്ട​ൺ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ. ക​ളി​ക്കാ​രു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ള​ക്കു​പ്പി​ക​ൾ​ക്ക് ഫി​ഫ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി.

കു​പ്പി​ക​ളും മ​റ്റും സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഫി​ഫ​യു​ടെ ഈ ​തീ​രു​മാ​നം. ഒ​രു ലി​റ്റ​ർ വ​രെ​യു​ള്ള സു​താ​ര്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

കു​പ്പി​ക​ൾ​ക്ക് പു​റ​മെ ക​പ്പു​ക​ൾ, ജാ​റു​ക​ൾ, കാ​നു​ക​ൾ എ​ന്നി​വ​യ്ക്കും നി​രേ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ളി​ക്കാ​ർ, റ​ഫ​റി​മാ​ർ, ആ​രാ​ധ​ക​ർ, വോ​ള​ന്‍റി​യ​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ​യെ​ല്ലാം ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഫി​ഫ വ്യ​ക്ത​മാ​ക്കി.

സ്റ്റേ​ഡി​യ​ത്തി​ന​ക​ത്ത് കാ​ണി​ക​ൾ​ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കു​മെ​ന്നും ഇ​തി​നാ​യി സാ​ധാ​ര​ണ നി​ര​ക്കി​ൽ കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കി​ല്ലെ​ന്നും ഫി​ഫ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ലും സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​ക്കു​പ്പി​ക​ൾ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു.

Latest News

Corehub Up